വികസന കാഴ്ചപ്പാട്
ഗ്രാമീണ ജനതയുടെ സര്‍വ്വതോന്‍മുഖമായ വികസനം ലക്ഷ്യമിട്ടുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും കേന്ദ്ര-സംസ്ഥാന പദ്ധതികളുമായി സംയോജിപ്പിച്ചുകൊണ്ട് അടിസ്ഥാന വികസനം, ആരോഗ്യം, പാര്‍പ്പിടം, കൃഷി അടക്കമുള്ള മേഖലകളില്‍ വളര്‍ച്ചനേടുകയും മാനവവികസന സൂചികയില്‍ ഏറെ ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന ഒരു പശ്ചാത്തലത്തിലാണല്ലോ നം 14-ാം പഞ്ചവല്‍സര പദ്ധതിയുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.നഗരവല്‍കൃത സമൂഹത്തിന്‍റെ എല്ലാ സ്വഭാവത്തോടെയുമുള്ള സാമൂഹിക പശ്ചാത്തലത്തില്‍ സുസ്ഥിരവികസന ഘടകങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള വികസന നയമാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‍റെ പിന്നിട്ട കാല്‍ നൂററാണ്ടിലൂടെ നടപ്പാക്കിയത്.
ڔڔڔപെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്‍റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ മണ്ണ്-ജല സംരക്ഷണപ്രവര്‍ത്തികളിലൂടെ സ്ഥായിയായ വികസനത്തിനുതകുന്ന പദ്ധതികള്‍ ആണ് 14-ാം പഞ്ചവല്‍സര പദ്ധതി കാലത്ത് നാം നടപ്പാക്കാനുദ്ധേശിക്കുന്നത്.
ڔڔڔപടിഞ്ഞാറ് അറബിക്കടലും, കിഴക്കും തെക്കും പാലക്കാട് തൃശ്ശൂര്‍ ജില്ലകളും, പൊന്നാനി കോള്‍ മേഖലയും വടക്ക് കാഞ്ഞിരമുക്ക് പുഴയും അതിരിടുന്ന ഭൂപ്രദേശത്ത് 5 ഗ്രാമപഞ്ചായത്തുകളിലായി 1,60,238 ജനങ്ങള്‍ അധിവസിക്കുന്നു.(അവലംബം 2011 സെന്‍സസ്)
ڔڔڔഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഭൂപ്രകൃതിയാണ് നമുക്കുള്ളത്. തീരദേശവും, പുഴയും, കനാലും, ജൈവസമ്പത്തിന്‍റെ കലവറയായ കോള്‍പാടങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്ത് പ്രധാന കാര്‍ഷിക ഉല്‍പന്നങ്ങള്‍ നെല്ലും, നാളികേരവുമാണ്. ഇടവിളകളായ വാഴ, കിഴങ്ങ് എന്നിവയും ഇതോടൊപ്പം ചെയ്തു വരുന്നു. കൃഷി, വിദേശ ജോലികളില്‍ നിന്നുമുള്ള വരുമാനം, ചെറുകിട കച്ചവടം, മല്‍സ്യ ബന്ധനം അടക്കമുള്ളവയാണ് ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം.
ڔڔڔവന്നേരി നാടും, പെരുമ്പടപ്പ് സ്വരൂപവും ഉള്‍ക്കൊള്ളുന്നതും, സാംസ്കാരിക രംഗത്ത് ഏറെ ഔന്നിത്യമുള്ളതുമായ മണ്ണാണ് ബ്ലോക്ക് പ്രദേശം. കെ.സി.എസ് പണിക്കര്‍, കാട്ടുമാടം നാരായണന്‍ നമ്പൂതിരി, ഉമര്‍ഖാസി, കുഞ്ഞാലി മരയ്ക്കാര്‍മാര്‍, ഇ.മൊയ്തുമൗലവി, കൃഷ്ണ പണിക്കര്‍, ഇ.കെ.ഇമ്പിച്ചി ബാവ അടക്കമുള്ള സാമൂഹിക സാംസ്കാരിക നവോത്ഥാന നായകരുടെ സ്വാധീനം, ജാതിമത പരിഗണനകള്‍ക്കപ്പുറം മനുഷ്യരൊന്നാണ് എന്ന മഹത്തായ സന്ദേശം ജനഹൃദയങ്ങളില്‍ ആരൂഢമാക്കുന്നതിനും, പൂരങ്ങളും, ചന്ദനക്കുട നേര്‍ച്ചകളും, വേലകളും, മററ് നാട്ടുല്‍സവങ്ങളും ഒരു പോലെ നെഞ്ചേററി മാനവ സാഹോദര്യവും മത മൈത്രിയും കാത്തു സൂക്ഷിക്കുന്ന കരുതലിന്‍റെ നാട്കൂടിയാണിവിടം.
13-ാം പഞ്ചവല്‍സര പദ്ദതി ഏറെ ഫലപ്രദമായി നടപ്പാക്കാന്‍ സഹായിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തിലേക്കും ഘടകസ്ഥാപനങ്ങളിലെയും ജീവനക്കാര്‍, സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, സന്നദ്ധ സാമൂഹിക പ്രവര്‍ത്തകര്‍ അടക്കമുള്ള മുഴുവന്‍ പേര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ഈ വികസന രേഖ സവിനയം സമര്‍പ്പിക്കുന്നു.