ഏർളി ഇൻ്റർവെൻഷൻ സെൻ്റർ

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറു വയസ്സിനു താഴെയുള്ള ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ നേരിടുന്ന കുട്ടികൾക്ക് സംസാരശേഷി വർദ്ധിപ്പിക്കുിനായി സ്പീച്ച്തെറാപ്പി, ചലനശേഷിയും വളര്ച്ചയും മെച്ചപ്പെടുത്തുന്നതിനായി ഫിസിയോതെറാപ്പി, സൈക്കോളജിൻ്റെ സേവനം, ബിഹേവിയിറൽതെറാപ്പി, ഒക്യുപേഷൻൽതെറാപ്പി എന്നിവ ഉറപ്പുവരുത്തുന്നതിനാണ് ഈ പദ്ധതി ആസൂത്രണംചെയ്തത്. സമൂഹത്തില്‍ ഭിന്നശേഷിക്കാരുടെ  എണ്ണം വർദ്ധിച്ചു വരുന്ന  സാഹചര്യത്തില്‍ ആ വിഭാഗത്തിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവർക്ക് മേൽ പറഞ്ഞ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയെന്നു പറയുന്നത് പ്രയാസകരമാണ്. അത്തരം സാഹചര്യങ്ങളിലുള്ളവർക്ക് പൂര്ണ്ണമായും സൗജന്യമായും ഈ പദ്ധതിയിലൂടെ സേവനം ഉറപ്പുവരുത്തുന്നു. സർക്കാർ മാനദണ്ഡമനുസരിച്ച്  തെറാപ്പിസ്റ്റുകളെ നിയമിക്കുകയും തെറാപ്പിസ്റ്റുകള്ക്കുള്ള വേതനം ഓണറേറിയം വ്യവസ്ഥയില്‍ പദ്ധതിയിലൂടെ നല്കുന്നു. പദ്ധതി നടത്തിപ്പിനാവശ്യമായ ഉപകരണങ്ങള്‍, വിദഗ്ധ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്.മാറഞ്ചേരി എഫ്.എച്ച്.സി കോമ്പൗണ്ടില്‍  ഗ്രാമപഞ്ചായത്ത് ഏർളി ഇൻ്റർവെൻഷൻ സെൻ്ററിനായി വിട്ടുനല്കിയ  കെട്ടിടത്തിലാണ്  ഈ സെൻ്റർ പ്രവർത്തിക്കുന്നത്