റീനൽ ഡയാലിസിസ് സെൻ്റർ
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ച് പഞ്ചായത്തുകളിലെ നിർധരരായ വൃക്ക രോഗികൾക്ക് ഒരു പുതിയ പ്രത്യാശയുടെ കിരണമായി മാറിയിരിക്കുകയാണ് മാറഞ്ചേരി പരിച്ചകത്ത് സ്ഥിതി ചെയ്യുന്ന ഡയാലിസിസ് യൂണിറ്റ്. 2022 ല് വെറും 2 മെഷീനുകളുമായി പ്രവർത്തനമാരംഭിച്ച ഡയാലിസിസ് യൂണിറ്റ് ഇന്ന് 8 അത്യാധുനിക ഡയാലിസിസ് മെഷീനുകളുമായി തങ്ങളുടെ സേവനം കൂടുതൽ മെച്ചപ്പെട്ടതാക്കിയിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില് നിന്നും തിരഞ്ഞെടുക്കപ്പെട്ട വൃക്ക രോഗികൾക്ക് അതും ബി.പി.എല് രോഗികൾക്ക് മുന്ഗണന നൽകിക്കൊണ്ട് ഡയാലിസിസ് സേവനങ്ങളും മരുന്നുകളും സൌജന്യമായി ലഭ്യമാക്കാൻ കഴിയുന്നു എന്നത് സമൂഹത്തോടുള്ള ഉത്തരവാദിത്വത്തിന്റെ മികച്ച ഉദാഹരണമാണ്.
ആഴ്ചയിൽ ഞായറാഴ്ച ഒഴികെ ബാക്കി 6 ദിവസവും പ്രവർത്തിക്കുന്ന യൂണിറ്റില് അർപ്പണ ബോധമുള്ള നാല് ഡയാലിസിസ് ടെക്നീഷ്യർമാരും ഒരു സ്റ്റാഫ് നേഴ്സും ഒരു ഓഫീസ് അസിസ്റ്റന്റും ഒരു ക്ലീനിംഗ് സ്റ്റാഫും കർമ നിരതരായിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 1857 ഡയാലിസിസുകൾ നടത്താൻ കഴിഞ്ഞത് വലിയ നേട്ടമായി ഞങ്ങൾ കരുതുന്നു. കൂടാതെ ഡയാലിസിസ് യൂണിറ്റില് ലഭ്യമായ സമയം പരമാവധി ഉപയോഗപ്പെടുത്തുന്നതിനും കൂടുതൽ രോഗികൾക്ക് സേവനം എത്തിക്കുന്നതിനുമായി കൂടുതൽ ഷിഫ്റ്റുകൾ ആരംഭിക്കുന്നതിനുമായുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.
ഡയാലിസിസ് ചെയ്യുന്നതിന് ആവശ്യമായ മരുന്നകളും ഇഞ്ചക്ഷനുകളും (Hearia Injection, Iron Sicrob) ഡയാലിസിസ് അനുബന്ധ ഉപകരണങ്ങളും (Dialyser, Blood Tubing Set, Fistula Needle (17 G, 16 G) Dialysis Startup Kit Diasafe Plus Filter) തുടങ്ങിയവ പൂർണ്ണമായും സൌജന്യമായി നൽകുന്നു. ഇതിലൂടെ രോഗികൾക്ക് വലിയ സാമ്പത്തിക ഭാരം കൂടാതെ ജീവന് രക്ഷാ ചികിത്സ ലഭ്യമാകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ഥിരമായി ഡയാലിസിസ് ആവശ്യമായ രോഗികൾക്ക് ഇത് വലിയ സഹായമാണ്.