സ്പെക്ട്രം ബഡ്സ് സ്കൂൾ

         സ്പെക്ട്രം ബഡ്സ് സ്കൂൾ ഭിന്നശേഷിക്കാരായ കുട്ടികളുടെയും യുവാക്കളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു മാതൃകാ സ്ഥാപനമാണ്. വിദ്യാഭ്യാസം, ഫിസിയോതെറാപ്പി, തൊഴിൽപരിശീലനം, കലാ-കായിക പ്രവർത്തനങ്ങൾ, സാമൂഹിക നൈപുണ്യ വികസനം എന്നിവയിലൂടെ വിദ്യാർത്ഥികളുടെ സ്വയംപര്യാപ്തതയും ആത്മവിശ്വാസവും വർധിപ്പിക്കുന്നു. ജൈവകൃഷി, ഹസ്തകല നിർമ്മാണം തുടങ്ങിയ ഉൽപ്പാദന പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ഉൾക്കൊള്ളുന്ന വികസനത്തിന്റെ മികച്ച മാതൃക സൃഷ്ടിക്കുകയും ചെയ്യുന്നു.

Detergent നിർമ്മാണ യൂണിറ്റ്
   18 വയസ്സിന്റെ മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ തൊഴിൽ പരിശീലനത്തിന്റെ  ഭാഗമയാണ് ഡിറ്റർജന്റു നിർമ്മാണ യൂണിറ്റ് നടത്തിവരുന്നത്.കുട്ടികളെ സ്വയം പര്യാപ്തമാക്കാനും അതിലൂടെ വരുമാനം കണ്ടെത്താനും യൂണിറ്റ് അവർക്ക് വളരെയധികം ഉപകാരപ്രദമാണ്. ഹാൻഡ് വാഷ്, floor cleaner, toilet cleaner, dish wash, liquid detergent, സോപ്പ് പൊടി എന്നിവയാണ് കുട്ടികൾ നിർമ്മിക്കുന്നത്. കുട്ടികൾ മെഷീൻ ഉപയോഗിച്ചാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്. ഇവ വിറ്റ് കിട്ടുന്ന തുക കുട്ടികൾക്ക് വിതിച്ചു നൽകുന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്‌ വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 156 അംഗനവാടികളിലേക്ക് കുട്ടികളുടെ ക്ലീനിങ് ഉൽപ്പനങ്ങൾ വിൽപ്പന നടത്താറുണ്ട്.ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്താണ് വിപണനം നടത്തിവരുന്നത്. എല്ലാമാസ വും കുട്ടികൾക്ക് ഒരു നിശ്ചിത തുക കൊടുക്കാൻ ഇതിലൂടെ സാധിക്കുന്നു. ബാക്കി  കുട്ടികൾക്ക് സമ്പാദ്യമായി 85,000 രൂപ അക്കൗണ്ടിൽ ഉണ്ട്.കുട്ടികൾക്ക് സ്വന്തമായി തൊഴിൽ ചെയ്യാനും വരുമാനം നേടാനും കഴിയുന്നു.കുട്ടികളുടെ ഉത്പന്നങ്ങൾ വിൽക്കാൻ ട്രസ്റ്റ്‌ ഷോപ്പ് ഉണ്ട്. ഉത്പന്നങ്ങൾ എടുത്തു ക്യാഷ് അതിൽ നിക്ഷേപിക്കാനും ഉള്ള സൗകര്യം ട്രസ്റ്റ് ഷോപ്പിൽ ഉണ്ട്

പച്ചക്കറി കൃഷി 
                 പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ  ബഡ്സ് സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ അഗ്രി തെറാപ്പിയുടെ  ഭാഗമായി കൃഷി ചെയ്യുന്നു.
വഴുതന, വെണ്ട, മുളക്, തക്കാളി, ചീര, പയർ, വെള്ളരി, മത്തൻ, ചിരങ,  തുടങ്ങിയവയാണ്  പ്രധാനമായും കൃഷി ചെയ്യുന്നത്. വാഴ കൃഷിയും ഇറക്കുന്നുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്ക് സമഗ്രമായ പിന്തുണ നൽകാൻ കൃഷി സഹായിക്കുന്നു. പ്രകൃതിയോട് അടുത്തിടപഴകാനും കുട്ടികളുടെ ആത്മവിശ്വാസം വളർത്താനും ഇത്തരം പദ്ധതികൾ സഹായിക്കുന്നു. കുട്ടികളുടെ സമഗ്ര വികസനത്തിനും സ്വയം പര്യാപ്തതക്കും ഊർജ്ജം നൽകുന്ന ഒരു ജീവിത പാഠമാണ് കൃഷി. കഴിഞ്ഞ വർഷങ്ങളിലും സ്പെക്ട്രം ബഡ്സ് സ്കൂളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്ത് നല്ല വിളവ് ലഭിച്ചിരുന്നു. അതിൻ്റെ ഊർജവും ഉത്സാഹവും വിദ്യാർത്ഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും മുതൽക്കൂട്ടായി ഉണ്ട്. സ്കൂളിലേക്കാവശ്യമായ വിfഷരഹിത പച്ചക്കറികൾ സ്വന്തമായി ഉല്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന പച്ചക്കറി കുട്ടികൾ വില്പന നടത്തുന്നു ഇതിലൂടെ നല്ല ഒരു വരുമാനം നേടാൻ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. കുട്ടികളുടെ ഒരു വരുമാനം മാർഗ്ഗമാണ് കൃഷി. ഇത്തവണ മൾച്ചിങ് രീതിയിലാണ് കൃഷി ഇറക്കിയത്. കുട്ടികൾ തണ്ണിമത്തനും കൃഷി ചെയ്യുന്നുണ്ട് ഭിന്ന ശേഷിക്കാരെ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കും സ്വന്തമായ അധ്വാനത്തിലൂടെ ജീവിതം നയിക്കാൻ കുട്ടികൾക്ക് സാധിക്കട്ടെ....

 

ഡ്രീം  ഹാന്റ് ലൂo

ഭിന്നശേഷിക്കാരായ കുട്ടികൾക്കും അമ്മമാർക്കും വേണ്ടിയാണ് ഡ്രീം  ഹാന്റ് ലൂo എന്ന പേരിൽ ചവിട്ടി നിർമ്മാണം യൂണിറ്റ് ആരംഭിച്ചിട്ടുള്ളത്. കുട്ടികളും രക്ഷിതാക്കളും ചേർന്നാണ് ചവിട്ടി നിർമ്മിക്കുന്നത്. നൂൽ, തുണി എന്നിവ ഉപയോഗിച്ചാണ് ചവിട്ടികൾ നിർമ്മിക്കുന്നത്. അവരുടെ നിത്യ ജീവിതത്തിന് ഒരു കൈത്താങ്ങായി ചവിട്ടി നിർമ്മാണ യൂണിറ്റ് വിജയകരമായി മുന്നോട്ടു പോകുന്നു. തങ്ങളുടെ ഭിന്നശേഷിക്കാരായ കുട്ടികളെ വിട്ട് മറ്റു ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലുള്ള അമ്മമാർക്ക് ഒരു തൊഴിൽ ഒരുക്കി കൊടുക്കുകയാണ് ഈ പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത്‌ ചെയ്യുന്നത്. ഒരു സ്ഥിരമായി വരുമാനക്കാരായി മാറാൻ ഇന്ന് ഇതിലൂടെ അമ്മമാർക്ക്  സാധിക്കുന്നു.ജീവിത സ്വപ്നങ്ങളെ നിറം പിടിപ്പിക്കാൻ  അവരുടെ വരുമാനത്തിന് സാധിക്കുന്നു.ചവിട്ടികൾ വിറ്റ് കിട്ടുന്ന വരുമാനത്തിൽ ഇന്നവർ ജീവിതം നയിക്കുന്നു.ഭിന്നശേഷിക്കാരായ കുട്ടികളെ മാത്രമല്ല അവരുടെ കുടുംബത്തെയും ചേർത്ത് പിടിക്കുകയാണ് പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌.