പെരുമ്പടപ്പ് ബ്ലോക്കിൽ പ്രവാസികൾക്കായി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു
October 28, 2026
പെരുമ്പടപ്പ്: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെയും (NBFC) സംയുക്താഭിമുഖ്യത്തിൽ പ്രവാസികൾക്കായി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ശിൽപശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാബിറ അധ്യക്ഷത വഹിച്ചുവികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ ഇ കെ ബ്ലോക്ക് മെമ്പർമാരായ ഫാത്തിമ, എ.കെ. സുബൈർ, അഡ്വ. നിയാസ് എന്നിവർ ആശംസകൾ നേർന്നു. നോർക്ക മാനേജർ സുരേഷും ബ്ലോക്ക് വ്യവസായ ഓഫീസർ ദിലീപ് കുമാറും പ്രവാസികൾക്കുള്ള സംരംഭകത്വ സാധ്യതകളെക്കുറിച്ച് ക്ലാസുകൾ നയിച്ചു.ബ്ലോക്ക് BDO അഭിലാഷ് സ്വാഗതവും പ്രവാസി TB അബ്ദുൽ ജബ്ബാർ പാലപ്പെട്ടി നന്ദി പറഞ്ഞു.