പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തിൽ 'സ്വച്ഛതാ ഹി സേവാ' മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു
October 3, 2026
പെരുമ്പടപ്പ് : 'സ്വച്ഛതാ ഹി സേവാ ' ക്യാമ്പയിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. 2026 ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ 9.30-ഓടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മാസ് ക്ലീനിംഗ് ഡ്രൈവിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ നിർവഹിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സജീവമായി പങ്കെടുത്തു